2011, ഡിസംബർ 28, ബുധനാഴ്‌ച

ജീവിത പലായനം



അമ്മേ............ കുഞ്ഞിന്റ്റെ കരച്ചില്‍  കേട്ട് ഷിനി ഞെട്ടിഉണര്‍ന്നു. മോന്‍ ശ്വാസംമുട്ടലാല്‍ കിടന്നു പുളയുന്നു.
ഷിനി വേഗം ഇന്‍ ഹെയിലെര്‍ തപ്പി എടുത്തു.
ഇന്‍ ഹെയിലെറിന്റ്റെ മരുന്നെ ഉളളില്‍ചെന്നപ്പോള്‍ കുഞ്ഞിന്റ്റെ മുഖത്തെ ചെറിയൊരു ആശ്വാസം

നിഷ്കളങ്കമായ അവന്റ്റെ മുഖത്തേക്ക്‌ നോക്കയയാപ്പോള്‍ എന്‍റെ ഉള്ളിലെ വിങ്ങല്‍ തിരമാലകളായി   ഇരമ്പുന്നപോലെതോന്നി .
പാവം ഭുമിയിലെ സ്വര്‍ഗം തേടിവന്ന നീ ഈ നരകത്തില്‍ ആണല്ലോ വന്നു പിറന്നയതെ കുഞ്ഞേ .
നിന്നെ  പാടിഉറക്കാനുള്ള  താരാട്ടുപോലും ഈഅമ്മയുടെ  മനസ്സില്‍നിന്നു എങ്ങോ മാഞ്ഞുപോയി.
യാന്ത്രികമായ എന്‍റെ തലോടലാല്‍ അവന്‍ ഉറങ്ങി .
 എന്നില ഉറക്കം എവിടേയോ പോയിമറഞ്ഞു ,പകരം
പഴയകാലത്തിന്‍ നിറമാര്‍ന്ന ചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു കൊണ്ടിരുന്നു........

എന്‍റെ കുട്ടികാലത്ത്  ഈ ഗ്രാമം എത്ര മനോഹരമായിരുന്നു .തൊടിയിലെ പുക്കളും ,പുമ്പാറ്റകളും ,ചിത്രശലഭങ്ങളും,തെളിവാര്‍ന്ന പുഴയും,സുഗന്ധം, പരത്തുന്ന മന്ദമാരുതന്‍ ഓക്ക കുടി ഒരു കൊച്ചു സ്വര്‍ഗം ആയിരുന്നു, പക്ഷെ ഇന്നത്തെ അവസ്ഥയോ ദുരിതപര്‍വ്വങ്ങള്‍ നടമാടുന്ന ഒരു ശ്മശാനം

എന്‍റെ അപ്പന്‍ ഒരു കൃഷിപണിക്കാരന്‍  ആയിരുന്നു.ഉള്ള വരുമാനം കൊണ്ടെ ഞങ്ങളെ നന്നായി അപ്പന്‍വളര്‍ത്തിയത്,ഞങ്ങള്‍ രണ്ടു മക്കള്‍ ആയിരുന്നു ഞങ്ങളുടെ അപ്പനും അമ്മക്കും ,ഞാനും എന്‍റെ അനുജനും,
അമ്മ പിന്നെ  വീട്ടുജോലി ഓക്കയായി വിട്ടില്‍ തന്നെ ഒതുങ്ങിയ ഒരു പാവം സ്ത്രി ആയിരുന്നു

 SSLC  നല്ല മാര്‍ക്ക്‌ വാങ്ങിയതിനാല്‍ എനിക്ക് പട്ടണത്തിലെ കോളെജില്‍ അഡ്മിഷന്‍
കിട്ടി,പ്രി ഡിഗ്രിയും, ഡിഗ്രിയും നല്ല മാര്‍ക്കില്‍ പാസായി

വിട്ടിലെ വരുമാനം കുറവായതിനാല്‍ തുടര്‍ന്നു പിന്നിടെ പഠിക്കാന്‍ കഴിഞ്ഞില്ല, പക്ഷ വിട്ടിലിരുന്നെ സ്കൂള്‍ കുട്ടികള്‍ക്കെ
tuition പഠിപ്പിച്ചിരുന്നു, അതില്‍ നിന്നുള്ള വരുമാനം അപ്പനെ സംബന്ധിച്ച് വളരെ ആശ്വാസമായി
അക്കാലത്തെ ങ്ങ ളുടെ നാട്ടില്‍  ഒരു മാല്യിനയ സംസ്കരണ ഫാക്ടറി തുടങ്ങി .
തുടക്കത്തില്‍ അതിന്റ്റെ ദോഷവശങ്ങള്‍ അറിയാത്തതിനാല്‍ ഗ്രാമത്തില്‍ ഉള്ളവര്‍ ആരും കാര്യമായി എതിര്‍ത്തിരുനില്ല .
പക്ഷേ പിന്നിടെ മനസ്സിലായി നഗര ആര്‍ഭാടളുടെ ഉച്ചിഷ്ടം ചുമക്കുന്ന ങ്ങളുടെ ഗ്രാമം ആയിമാറിയെന്നെ
അത് ഞങ്ങ ളുടെ ഗ്രാമത്തോടെ ഒപ്പം ങ്ങളുടെയും ജീവിതം നരഗതുല്യമാക്കി
എന്‍റെ ജിവിതം തന്നെ ഒരു  നഷ്ടങ്ങളുടെ കണക്കുപുസ്തകമായി 
ഈ ദുരിതപര്‍വ്വത്തിന്‍ ആദ്യത്തെ ഇര ആയിരുന്നു എന്‍റെ അനുജന്‍ 
ഒരു ദിവസംഅവന്‍  സ്കൂളില്‍നിന്നു വന്നപാടെ സുഖമില്ലാന്നു  പറഞ്ഞെ  കട്ടിലില്‍ കയറി കിടന്നു 
രണ്ടു നാളില്‍ അവന്‍റെ അവസ്ഥ വളരെ മോശമായി ഹോസ്പിറ്റലില്‍ കൊണ്ടുപോയി .ഡോക്ടര്‍മാര്‍
വളരെ പരിശ്രമിച്ചു ..പ്രയോജനം ഉണ്ടായില്ല അവന്‍ ഞങ്ങളെ വിട്ടുപോയി .

നാട്ടില്‍ ഓക്കെ പലതരത്തില്‍ അസുഖങ്ങള്‍  പടര്‍ന്നു കൊണ്ടെയിരുന്നു. മരണ ദേവത നാട്ടില്‍ആകെ നടമാടി
കാറ്റിന്‍ സുഗന്ധത്തിന്‍ പകരം മനംമടുപ്പികുന്ന ദുര്‍ഗന്ധം വമിച്ചുകൊണ്ടെയിരുന്നു.

പ്രതിഷേതറാലിയും, ധര്‍ണകളും ഒക്കെ നടന്നു അതികൃതരുടെ കണ്ണ് തുറപ്പിക്കാന്‍.
യാതൊരു പ്രയോജനവും കണ്ടില്ല , അതികാരവര്‍ഗങ്ങളും,രാക്ഷ്ട്രിയ കോമരങ്ങളും..ഒക്കെ കണ്ണും, കാതും  പുട്ടിയിരുന്നു 

എന്‍റെ അപ്പന്‍ ഒരുനാള്‍ കൃഷിസ്ഥലത്തെ കുഴഞ്ഞുവീണു മരിച്ചു അറ്റക്കയിരുന്നു. ആ നഷ്ട്ടത്തില്‍.ഞങ്ങള്‍  ആകെ തകര്‍ന്നു പോയി

പിന്നിടെ എന്‍റെ വരുമാനം മാത്രമായി  ജിവിത മാര്‍ഗം 

അങ്ങനെ ജീവിതം തട്ടി മുട്ടി പോകുമ്പോള്‍ .എന്‍റെ വിവാഹം നടക്കുന്നതെ .സ്ത്രിധാനം വാങ്ങാതെ ഒരു ആലോചന വന്നപ്പോള്‍ അമ്മ വീടിന്‍റെ ആധാരം പണയംവെച്ചെ വിവാഹം നടത്തി

പക്ഷെ അത് അധികകാലം നീണ്ടുനിന്നില്ല ഒരു കുഞ്ഞിനെ സമ്മാനംതന്നു  അയാള്‍ എവിടേയോ പോയി
അയാള്‍ക്ക് പ്രത്യകിച്ച് ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ അന്വേഷിക്കാന്‍ വഴിയില്ല , അതികം താമസിക്കാതെ അമ്മയും ഞങ്ങളെ വിട്ടു പിരിഞ്ഞു 
ഇന്നെ ഞാനും  എന്‍റെ മകനും മാത്രം ഈ വീട്ടില്‍ 

 നഗരത്തിന്‍ ഉച്ചിഷ്ടങ്ങള്‍  വിതറി  ശ്മശാനമാക്കിയ  ഗ്രാമത്തില്‍ ഇനിയും എത്രകാലം .
ഒരിറ്റു ശുദ്ധവായുവിനായി ഞങ്ങള്‍ എവിടപോകും 

കിഴക്ക്‌ വെള്ള കിറി തുടങ്ങി .. ഷിനി കര്‍ത്താവിന്‍ തിരുരുപത്തിന്‍ മുന്‍പില്‍ നിന്നും ബൈബിള്‍ എടുത്തു വായിച്ചു 
ജനാലയില്‍ കുടി കടന്നെത്തിയ തണുത്ത കാറ്റ്...അതില്‍ പോലും പ്രക്രതിതന്‍ നിശബ്ദത തേങ്ങല്‍ അവള്‍ കേട്ടു

ആരോ ചെവിയില്‍ മന്ത്രിക്കുന്നപോല്‍  """രക്ഷപെടു ഈ നരകത്തില്‍ നിന്നും  ഒരിറ്റു ശുദ്ധവായുവിനായി അല്ലങ്കില്‍ നിനെക്ക് നിന്‍റെ മകനും നഷ്ട്ടപെടും"""

ഷിനി വേഗം തന്‍റെ കുഞ്ഞിനെ വാരിഎടുത്തു മാറോടുചേര്‍ത്തു..... ജനിച്ചു വളര്‍ന്ന വീട്ടിലേക്ക്‌  തിരിഞ്ഞു നോക്കാതെ അവള്‍ നടന്നു ......ജീവിതത്തിലക്ക് ..ഒരു പലായനം 

ചന്തു