2011, ഫെബ്രുവരി 27, ഞായറാഴ്‌ച

ഒരു പ്രമപൂജാരിയുടെ രക്ത്സാക്ഷിത്യം



നേര്‍ത്ത സുര്യപ്രകാശം വയിക്കൊല്‍മൂടിയ് കൂടാരത്തിന്‍ ഉള്ളിലുടെ മുഖത്ത് അടിച്ചപ്പോള്‍ ആലസ്യത്തിന് ഭംഗം വന്നതിന്റെ അരൊചകത്തില്‍  പരമുനായര് കണ്ണുതുറന്നു താന്‍ പാടത്തെ കാവല്‍ മാടത്തിനുള്ളിലാണെ കിടക്കുന്നത് എന്ന യാഥാര്‍ത്ഥ്യം അപ്പോള്‍മാത്രം ആണെ സെറിബെല്ല്ത്തില്‍നിന്നും പരമുനെ മെസ്ജ്ജ്കിട്ടിയത് കിട്ടിയവേഗത്തില്‍ ചാടി എണിറ്റു
പുറത്ത് ആരെഒക്കെയൊ സംസാരിക്കുന്നു    കഴിഞ്ഞ രാത്രി നാണുകൊണ്ടുവന്ന കൊട്ടൊടി അത് കാട്ടികൂട്ടിയവേല്കള്‍ ഓര്‍ത്തപ്പോള്‍ ആകെ ഒരു ചമ്മല്‍ .. മുണ്ട് മടക്കികുത്തി കൂടാരത്തിന്‍ പുറത്ത് ഇറങ്ങി പണിക്കാര്‍ എല്ലാം നേരത്തെയ്ത്തി ഇന്നലത്ത് ബാക്കി പണി തുടങ്ങി കഴിഞ്ഞു കറ്റക്കും നെല്ലിനും കാവല്‍ കിടന്ന താന്‍ മാത്രം ലേറ്റ്..  എവിടെയൊ ചെറിയ കുറ്റബോധം ...മനസില്‍ നാണുവിന്റ് കൊട്ടോടിയെ  ശപിച്ചു റിഫ്റ്ഷിനായി അടുത്ത തോട്ടിലേക്ക്   നടന്നു


മാരാരുടെ കാപ്പികടയില്‍നിന്നും നാസ്ത്ത  കഴിച്ച് തിരികെ പാടത്ത് എത്തിയപ്പോള്‍ പണിക്കാര്‍ എല്ലാം
മൂപ്പില്‍ നായരുടെ വീട്ടില്‍നിന്ന് കൊണ്ടുവന്ന ചക്ക പുഴുക്കും...കഞ്ഞിം വീതിക്കുന്നു  ...
 പറഞ്ഞിട്ടെ എന്താ കാര്യം ഞാനും  നായര് ...മൂപ്പില്‍ അദ്ദേഹവും നായര് ….ആനയും. ആടും തമ്മില്‍ ഉള്ള  അന്തരമുണ്ട് പെണ്ണുമ്പിള്ളമാരുടെ കാര്യത്തില്‍ പോലും..ഞാന്‍ ഒന്നു കെട്ടിയപ്പോള്‍ അങ്ങേരെ മൂന്ന് കെട്ടി..
ഈ നാട്ടില്‍ സോഷ്യ് ലിസം വാഴില്ലാഎന്നു പറയുന്ന് എത്ര് സത്യം ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കില്ല വല്ല ക്യുബയിലും ജനിച്ചിരുന്നങ്കില്‍ എന്ന് ആശിച്ചുപോയി.

പരമുബ്രാ... എന്ന വിളി കേട്ട്ആണ് മനോരാജ്യത്തില്‍ നിന്നും തിരികെ ലാന്‍ഡ് ചെയ്യ്തത് തിരിഞ്ഞു നോക്കിയപ്പോള്‍….. കുഞ്ഞിപെണ്ണെ..   'തബ്രനെ മുപ്പില്‍വിട്ടിന്നെ കഞ്ഞിം പുഴുക്കും കൊണ്ടുവന്നിട്ടുണ്ട് വേറെ' ........
..എനിക്ക് വേണ്ടാ നീ എടുത്തു കഴിച്ചോ ..
 ..അയ്യോ ഞാനോ മുപ്പില്കര്‍ അറിഞ്ഞാല്‍ എന്നെ കൊല്ലും ... എനക്കെങ്ങും വേണ്ടാ ഞാന്‍ പോണു .....

കുഞ്ഞിപെണ്ണെ പോകുന്നതിന്റ്റെ ബാക്ക് വ്യൂ നോക്കി വിണ്ടും മനൊവ്യുലേക്ക് വിണ്ടും പോയി

കുഞ്ഞി പെണ്ണെ     പണികാരില്‍ ചെറുപ്പത്തി അവടെ അമ്മക്ക് ഒപ്പം ആണ് അവ ള്‍ വരുന്നെ നല്ല ആഗാര വടിവും എണ്ണകറുപ്പിന്‍ സൗന്ദര്യം.. അവളെ കാണുമ്പോള്‍ മനെസ് ഒരു ചെയ്സ് ഡ്രൈവിനെ ഒരുങ്ങുന്നപോല്‍ തോന്നും
അവള്‍ക്കും എന്റ്റെ അടുത്തെ വരുമ്പോള്‍ ഒരു  മസാലദോശ .. ഛീ .. മദാലസ അപ്പ്രോച്ചിംഗ്
ആണ്

    പറഞ്ഞിട്ടെ എന്താകാരിയം ഞാനും ഒരു പ്രമപുജരി ആണല്ലോ.... പക്ഷെ മനസേ  ചെയ്സ് ഡ്രൈവിനെ തുടിക്കുബോള്‍ ..റെഡ് സിന്ഗ്നല്ലുംമയി നില്‍ക്കുന്ന എന്റ്റെ കാര്‍ ത്തിയായിനി
'മൈ സ്വീറ്റ് വൈഫ്‌' ..ചെരവക്ക് അടി, മുറ്റത്തെ കിടത്ത്ക , പട്ടിണിക്ക് ഇടുകാ എന്നി കലാപരുപടികള്‍ ഈശ്വരാ..  അവള്കെ ആരാണോ ആവൊ പഠിപ്പിച്ചു കൊടുതത്തെ
പോരത്തതിനെ കാലമാട്ന്മാര്‍  അവടെ നാലു ആങ്ങളമാര്‍ മൈ ബ്രദര്‍ ഇന്‍ ലോസ്

മകരകൊയ്യ്ത്തിന്റ്റ്  ആരവങ്ങള്‍ കഴിഞ്ഞു നെല്ലെ മുപ്പില്‍ നായരുടെ പത്തായത്തില്‍ ആയി  കച്ചി തുറു ഇട്ടു .....നമ്മുടെ കാര്യം... മിസ്റ്റര്‍ ഗോവിന്ദ.. ആകെ കിട്ടിയതെ അഞ്ചു പറ  നെല്ലെ ....
പക്ഷേ ഭാര്യ വക കിട്ടി വയറുനെറച്ച്  ( എടൊ മനുഷ്യാ ആ കോപ്പില്‍ നായരുടെ വിട്ടില്‍
കര്യസ്ഥപണിക്കെ പോകാതെ എനിക്കെ വീതം കിട്ടിയ പുര്യ്ടത്തില്‍ വല്ല കൃഷി ചെയ്തു കൂടെ  ! #$# % # & % * ( & % ) )*&%$#@*&&%$#$$^ സെന്‍സെര്‍ഡ് ടോക്ക്  )


എവരി ആക് ഷെന്‍ ഹാവ് ദെയറിസ്  ഈക്യല്‍ ആന്‍ഡ് ഓപ്പ്സിറ്റ് റിആക് ഷ്ന്‍  എന്ന അയിസക്ക് സ്വമിയുടെ തത്വം മാനിച്ച് ഞാന്‍ മൌനം പാലിച്ച് ആണുങ്ടെ മാനം രക്ഷി ച്ചു
അയിസക്ക് സ്വമി അദ്ദേഹം കേരളത്തില്‍ ജനിക്കാഞെ ആ മഹാനുഭാവന്റ് മഹാഭാഗ്യം  ....ആപ്പിള്‍നു പകരം ചക്കവീണു ചത്തു എന്ന പേരു ദോഷം കൂടി കിട്ടിയേന്….








ഇന്ന് പെരുംതറകാവിലെ ഉത്സ് വം ആണ് ഹാവു ..കുറെദിവസം ആയി എന്റ്റ്റെ  പ്രമ ഭോജനത്ത് കണ്ടിട്ട്  അവ ള്‍ ഉത്സ് വത്തിനെ വരും ഉറപ്പ് കാരണം ഇത് അവരുടെ കൂട്ടര് നടത്തുന്ന ഉത്സ് വം
ആണ്
കെട്ടു കാഴ്ച്ച സമയത്ത് ഒരു മിന്നായം പോലെ  അവ ളു കൂട്ടരോട് ഒപ്പം കണ്ടതാണ് ഒന്നു മിണ്ടാന്‍ പോലും പറ്റിയില്ല.. മനസിലെ പ്രമപൂജാരി ടെന്‍ഷ് ന്‍ എന്ന മിസയ് ല്‍ എന്നില്‍ ഏറ്റിവിട്ടു.. അതിന്റ്റ്
ഒരു ശമനത്തിനെ എന്നോ ളം ഉത്സ് വ പറബിലെ നാണുവിന്റ് ടെബറവറി ബിവറെജില്‍ കയറി നാടന്‍ ബാറ്റ്റി ഇട്ട് വാറ്റിയ ...(ഞങ്ങളെ പോലെ ഉള്ള പാവപെട്ടവരുടെ ദേശിയ പാനിയം) രണ്ടു ഗ്ളാസ്സ് വിട്ടപ്പോള്‍ ..നല്ല ഉത് മേഷം തോന്നി ബാറ്റ് റി എന്ന എനറ്ജി സ് റ്റോറ്ജ് എതില്‍ ഒരു ഘടകം ആയതുകൊണ്ട ആകാം ഇത്ര  ഉത് മേഷം



ഭൂമി സൂര്യനോട് എന്നപോലെ ഞാന്‍ എന്റ്റ് ഭ്രമണ പഥത്തില്‍കുടി തിരിഞ് കമ്മ്റ്റി  ഓഫിസിന്‍ അടുത്ത് ഉള്ള വ ള കടയില്‍ എത്തി .. കടയില്‍ വ ളക ള്‍ നോക്കി നില്‍ക്കുബോള്‍ പുറകില്‍ നിന്നും ഒരു വിളി  പരമുബ്രാ....തിരിഞ്ജ് നോക്കുപോള്‍ അതാ നമ്ര് വദനആയി പുറകില്‍ നില്‍ക്കുന്നു മൈ സ്വീറ്റ് ഹാര്‍റ്റ്  കുഞ്ഞി
……..എന്താ തബ്രാ പാവങ്ങളെ  ഒക്കെ മറന്നോ........................ അമേരിക്ക ..ഇറാക്കില്‍ വര്‍ഷിച്ച പേറ്റ്രിയോറ്റ് പോലെ ആ വാക്കുകള്‍ എന്റ്റ് മനസിനെ ഉല്ച്ചു………….
നാണുവിന്റ് ബാറ്റ്റി വിര്യം എന്നിലെ പ്രമ നായകനെ ഉണര്‍ത്തി ..ഞാന്‍ അവളുടെ കരം പിടിച്ച് പണ്ട് എങ്ങോ അഭിനയിച്ച ബാലയിലെ പോലെ ഒരു ഡയലേഗ് പറഞ്ഞു; 'വരു ‘’പ്രിയ് നമ്മുക്ക് ആ അമ്പല കുളകടവില്‍ പോയി സല്ലപിക്കം’’
കുളകടവില്‍ എന്റ്റ്റ് വിറയാര്‍ന്ന കയ്യികള്‍ അവളിലേക്ക് നീണ്ടപ്പോള്‍ പിന്നില്‍ നിന്നും ഒരുവിളി

എടോ......#$%@&%$#@+%$#   (സെന്‍സെര്‍ഡ് ടോക്ക്) 

കാര്‍ ത്തിയായിനി ( ഭദ്രകാളി ഭാവം)  കൂടെ കുറച്ച് നാട്ട്കാരും ....എന്റ്റ് ഈശ്വരാ ഇത്രയും വെലിയ ഒരു സ്പയി ടീമം പിന്നാലെ ഉണ്ടായിരുന്നോ.. 
ഉള്ളിലെ സകല വീര്യവും ഡിസ്ചാര്‍ജ് ആയി പോയി
എങ്കിലും രണ്ടും കല്പ്പിച്ച് മനസില്‍ ടൈറ്റാനിക് ദേവനെ ധ്യാനിച്ച്  കുഞ്ഞി പെണ്ണിന്‍ കയ്യ് പിടിച്ച്  കുളത്തിലേക്ക് എടുത്ത് ചാടി ........


മുട്ട്റ്റം വെള്ളം ഉള്ളതിനാല്‍ നീന്തിതുടിക്കുമുന്‍പെ നാട്ടുകാര്‍ പെക്കി .....എല്ലാരും കൂടി നല്ലപേലെ സ്നെഹിച്ചു.. കുഞ്ഞി പെണ്ണിനെ അവടെ വീട്ടുകാര്‍ കൂട്ടികൊണ്ട് പേയി
ഒരാഴ്ച്ചയൊളം എനിക്ക് വീട്ടില്‍ കാര്‍ത്തിയായിനി വക പഞ്ചാരിമേളം ഉണ്ടായിരുന്നു.....
ഉത്തരവാദ്യപെട്ട ഒരു കുടുബനഥന്‍ എന്നനിലയില്‍ എല്ലാം ഞാന്‍ സ്വികരിച്ചു

ഇന്നും കാര്‍ ത്തിയായിനിക്ക് എന്നോടുള്ള പ്രത്യകശാസ്ത്രത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല


കുഞ്ഞി പെണ്ണിനെ കെട്ടിച്ചുവിട്ടു....പക്ഷെ ഇന്നും അവളെ കാണുബൊള്‍ ചെമ്മിനിലെ പരിയ്കുട്ടിയെ പോലെ മനസ്  സ്ലിപ് ആകും .....പിന്നെ അവളുടെ കെട്ടിയവന്റ്റ്റ് മസില്‍ ഓര്‍ക്കുബൊള്‍ നേരെയാകും


പ്രമിക്കാനും പ്രമിക്ക്പെടാനും ഉള്ള അവകാശങ്ങള്‍ അടിച്ച അമര്‍ത്തുന്ന ബൂര്‍ഷാസികളുടെ  ഇടയില്‍  ജീവിക്കുന്ന പ്രമ രക്തസാക്ഷി ഇവന്‍ 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ