2011, മാർച്ച് 23, ബുധനാഴ്‌ച

കിനാവിലെ പ്രവാസി




വെള്ളിയാഴ്ച........ ഗള്‍ഫ്‌  പ്രവാസിയെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉള്ള ദിവസം
ഒരാഴ്ചത്തെ ജോലിത്തിരക്കില്‍നിന് ചെറിയ ഒരു മോചനം അന്നു മാത്രം....

അവധിയുടെ ആലസ്യത്തില്‍ കാലത്ത്‌ ഫ്ലാറ്റില്‍ ച്ടഞ്ഞിരിക്കാന്‍ മനസ്‌ അനുവതിച്ചില്ല
വണ്ടിയുംമായി  പുറത്തെക്ക് ഇറങ്ങി..
ദുബായ് നഗരം.. പ്രഭാതത്തില്‍.കുളിച്ച്ഒരുങ്ങിയ സുന്ദരിമാതിരി  പരിലസിക്കുന്നു  ...വീതികള്‍ ഒക്കെ വിജനം  അങ്ങിങ്ങായി കുറച്ചു വാഹനങ്ങള്‍ മാത്രം...
ആ ഭംഗികള്‍ ആസ്വദിച്ചു എന്റ്റെ വാഹനം മിത വേഗത്തില്‍ ഓടിച്ചുകൊണ്ടിരുന്നു
അബ്ര കോര്‍ണിഷില്‍ സഞ്ചാരികള്‍ക്കായി ഒരിക്കിട്ടുള്ള അലങ്കാര നവ്വുകകള്‍ നകുരമിട്ട്കിടക്കുന്നു
കടല്‍ കാക്കകള്‍ കടലില്‍ ഒഴുകി നടക്കുന്നു.....
 ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വാണിജ്യപരമായ കാര്യങ്ങള്‍ക്ക് കപ്പലുകള്‍ക്ക് പോകാന്‍  മനുഷ്യ നിര്‍മിതമായി ഒരു കനാല്‍ ആണ് അബ്ര കോര്‍ണിഷ് ........
 വണ്ടി പാര്‍ക്കിങ്ങില്‍ഇട്ടിട്ടെ  കുറേനേരം എന്തൊക്കയോ ആലോചിച്ചുകൊണ്ടിരുന്നു ...മനസ്‌ എവിടേക്കോ വലിച്ചുകൊണ്ട് പോകുന്നു

സാവധാനം വണ്ടി പാര്‍ക്കിങ്ങിനിന്നും പ്രത്യേക ലക്‌ഷ്യം ഒന്നും ഇല്ലാതെ വണ്ടി പോയികൊണ്ടേയിരുന്നു ......
ജുമേര റോഡില്‍   ..സത്വവാ എന്ന സൈന്‍ ബോര്‍ഡ് കണ്ടപ്പോള്‍
യാന്ത്രികം എന്നപോലെ എന്നയുംകൊണ്ട് ശകടം   ആ ലക്‌ഷ്യത്തിലക്ക്  ചലിച്ചുകൊണ്ടിരുന്നു

സത്വവാ...എന്റ്റെ പ്രവാസി ജിവിത ആരംഭത്തിലെ തട്ടകം
ജോലിയും... താമസവും ഒക്കെ ആ പ്രദേശത്ത്‌ ആയിരുന്നു
സങ്കടങ്ങളും ..സന്തോഷവും   ഒക്കെയായി  ഒരുപാട് ഓര്‍മ്മകള്‍ തന്ന സ്ഥലം
അംബരച്ചുംബികളായ കെട്ടിടങ്ങല്‍ക്കിടയില്‍കുടി പോകുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍
വര്‍ണ്ണചിത്രങ്ങള്‍ പോലെ മിന്നിമറഞ്ഞു

മൊയ്തീന്‍ഇക്കയുടെ കഫ്തെരിയ ...ആ സ്ഥാനത്ത്  ഇപ്പോള്‍ ഒരു പുക്കളുടെ കടയാണ്
ജോലിക്ക് കയറിയ കാലത്ത്‌ എന്നും അവിടെനിന്നുമായിരുന്നു ആഹാരം ഒക്കെ
മൊഹമ്മദ് മൊയ്തീന്‍കുട്ടി എന്ന മൊയ്തീന്‍ഇക്ക ക്രിശാഗ്രഗാത്രനായ വെളുത്ത് പോക്കംകുറഞ്ഞ ഒരു
മനുഷ്യന്‍ ...കഫ്തെരിയയിലെ  പണികാര്‍ക്ക്‌ ..ശാസനകള്‍ നല്‍കി ഓടിനടക്കുന്നു കണ്ടാല്‍ ഒരിക്കലും അതിന്റ്റെ മുതലാളി അയാള്‍ ആണ് എന്ന് ആരും പറയില്ല
തുടക്കത്തില്‍ വളരെ പരുക്കന്‍ ആയി തോന്നിയ ആ മനുഷ്യന്‍ .....

ജോലിക്ക് കയറിട്ട് ഏകദേശം  രണ്ടു മാസം കഴിഞ്ഞുകാണും പെട്ടന്ന് പിടിപെട്ട  ശക്തമായ
ജ്വരം കാരണം കുറെ ദിവസം എനിക്ക് ജോലിക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലായി
ശമ്പളം കിട്ടിയ ദേര്‍ഹം നാട്ടില് വീട്ടില്‍ ഉണ്ടായ അത്യാവിശകാരണത്താല്‍ മൊത്തം അയകേണ്ടിവന്നു...ആശുപത്രിയില്‍ പോകണം എന്ന് വിചാരിച്ചാല്‍ കുടി  കയ്യില്‍ ഉള്ളത് ആകെക്കൂടി മുപ്പത്‌ ദേര്‍ഹം
പോതുതായി ജോലിക്ക് കയറുന്ന മലയാളികളെ എങ്ങനെ പരവെച്ചു പുറത്താക്കാം
എന്ന്  കുലംകലുഷ്മായി ചിന്തിക്കുന്ന എന്റ്റെ മലയാളി സഹപ്രവര്‍ത്തകരോട്  കടം ചോതിക്കാന്‍
എന്റ്റെ മനസാക്ഷി എന്നെ അനുവദിച്ചില്ല
പിന്നെ രക്ഷ  മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങിയ പാരസെറ്റമോള്‍ കഴിച്ചും വിക്സ് തേച്ച് ആവികൊണ്ടും ജ്വരത്തിനെ എന്റ്റെ വരുതിയില്‍ വരുത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചു
പക്ഷേ അതു പുര്‍വധികം ശ്ക്തിയോടെകുടി എന്നെ കിഴ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടായിരുന്നു
അതിന്റ്റെഫലമായി എനക്ക് പുറത്തേക്കിറങ്ങാന്‍ പോലും  കഴിയാത്ത അവസ്ഥയിലായി

കഫ്തെരിയയിലെ മെസില്‍ ഉള്ളതിനാല്‍ ഭക്ഷണം പാഴ്സല്‍ കൊണ്ടുവരുന്ന ബര്‍വലായില്‍നിന്നും
എന്റ്റെ അവസ്ഥ അറിഞ്ഞു  ദാ വരുന്നു   മൊയ്തീന്‍ഇക്ക എന്റ്റെ റുമിലെക്ക് കാലത്ത്‌ പാഴ്സലുമായി
  വന്നപാടെ മുഖവരകള്‍ ഒന്ന് ഇല്ലാതെ സ്വധസിദ്ധമായ മലപുറം ശൈലിയില്‍ വഴക്ക് പറയാന്‍
തുടങ്ങി
അനക്ക് ഉപ്പയില്ലേ..ഉമ്മയില്ലേ...... നാട്ടിലെ  അനക്ക് എത്താത് പറ്റിയാല്‍ ആര് സമാധാനം പറയ്‌
 ജ്ജ് എന്താ  എന്താ ആശുപത്രിയില്‍ പൂവന്ജ്‌....  ജ്ജ് എന്താ മുണ്ടാത്ത് . എന്താ കയ്യി കായില്ലേ
അങ്ങനെ കുറെ പറഞ്ഞു
 ഞാന്‍ എല്ലാം കേട്ട് മൌനം അവലംബിച്ചു
എന്റ്റെ കയ്യില്‍ കാശില്ല എന്നാ സത്യം  എന്റ്റെ മൌനത്തില്‍ നിന്നും ഇക്കാ മനസിലാക്കി

ജ്ജ് വേഗം കുപ്പയമിടെ വാ  എന്ന് പറഞ്ഞെ ഫ്ലാറ്റിനെ പുറത്തേക്ക് പോയി

ഇക്കാ എന്നയുംകൊണ്ട്  ടാക്സിയില്‍ ബെര്‍ദുബൈയിലുള്ള ഒരു ആശുപത്രിയില്‍ പോയി
പരിശോധനകള്‍ക്കു ശേഷം  ക്ഷിണംമാറാന്‍ ഗ്ലുകോസ് ട്രിപ്പ്‌ ഇട്ട്കിടത്തി അവര്‍
പനിക്ക്‌ ഉള്ള ഇന്ജക്ഷ്നും തന്നു  ഏകദേശം നാലു മണിക്കൂര്‍ ശേഷം തിരികെ ആശുപത്രിയില്‍നിന്നും  തിരികെ ഫ്ലാറ്റില്‍ എത്തി ചിലവുകള്‍ എല്ലാം ഇക്കാതന്നെ കൊടുത്തു

ഞാന്‍ കണ്ക്കുചോതിച്ചപ്പോള്‍ പറഞ്ഞു
കണക്കൊക്കെ പിന്നെ ജ്ജ് ആദ്യം സുക്മവി
ഒരു പാടുപര്‍ക്ക് ജോലി വാങ്ങി കൊടുത്തിട്ടുള്ള ആളായിരുന്നു മൊയ്തീന്‍ഇക്ക ഒരു നല്ല മനസിന്‍
ഉടമ............

സത്വവയിലെ ജോലിയില്‍ നിന്നും മാറുന്ന വരെ ഞാന്‍  മൊയ്തീന്‍ഇക്കയുടെ കഫ്തെരിയായില്‍
തന്നെ ആയിരുന്നു എന്റ്റെ ഭക്ഷണം
 ..ഏങ്കിലും  പിന്നിടും ഞങ്ങളുടെ സുഹ്രുത്ത് ബന്ധത്തിനെ
യാതൊരു കോട്ടവും തട്ടിയിരുന്നില്ല ..ആഴ്ച്ചയില്‍ ഒന്ന് രണ്ടു തവണയെങ്കിലും ഇക്കയിക്ക് ഫോണ്‍
ചെയ്തിരുന്നു ...ഇടക്ക് ചില വെള്ളിയാഴ്ച ഞാന്‍ ഇക്കയെ കാണാന്‍ സത്വവയില്‍  പോയിരുന്നു

അങ്ങനെ ഒരു വെള്ളിയാഴ്ച ഞാന്‍ അവിടെ ചെന്നപ്പോള്‍ ഇക്ക പറഞ്ഞു

...ജ്ജ് ഇന്ന് പോവണ്ട കൊറേ കാരിയം അന്നോട് പറയാനുണ്ട്
.
അങ്ങനെ ഇക്കയുടെ നിര്‍ബന്ധ്പ്രകരം അന്ന് രാത്രി അവിടെ ഇക്കയുടെ റൂമില്‍ കൂടി

ഇക്കയുടെ വില്ലയുടെ പുറത്തുള്ള  ബെഞ്ചില്‍ ഇരുന്നു ഞങ്ങള്‍ സംസാരിച്ചു ...
ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു ..കുടുബകര്യങ്ങള്‍ ..സാമ്പത്തിക പ്രശ്നങ്ങള്‍
ഒക്കെ
 അത്താഴത്തിനു കുബുസും ചിക്കന്‍ കറിയും കഴിച്ചുകൊണ്ട് ഇരിക്കുമ്പോള്‍  ഇക്കാ പറഞ്ഞു
മതിയായി ഇവ്ടുത്തെ ജിവിതം ...ഞാന്‍  എല്ലാം അവസാനിപ്പിച്ച്‌ ..നാട്ടില്‍ പോകുവ....

 ഇളയകുട്ടിയുടെ നിക്കഹ് വരയ്ക്ക് ഞാന്‍ ഇവിടെ ഉണ്ടാവും .....ജ്ജ്  വരണം നിക്കഹിനെ
അന്റ്റെ പൊങ്ങള് കുട്ടിയ അവള്‍ ....
നാലു പെണ്‍മക്കള്‍ മാത്രമുള്ള ഇക്കയിക്ക് എനിക്ക് ഒരു മകന്റ്റെ സ്ഥാനം ആ മനസില്‍ ഉണ്ടായിരുന്നു.....

രണ്ട്‌ ആഴ്ച കഴിഞ്ഞെ  ഒരു ..തിങ്കളാഴ്ച  ഞാന്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍   ഒരു ഫോണ്‍ കോള്‍ വന്നു...
മൊയ്തീന്‍ഇക്കയുടെ കഫ്തെരിയായില്‍ ജോലി ചെയ്യുന്ന ഉസ്മന്റ്റെ

'മൊയ്തീന്‍ഇക്ക റാഷ്ധിയ ഹോസ്പിറ്റലില്‍  അഡ്മിറ്റ്‌ ആണ് വേഗം അങ്ങോട്ട്‌ വരിക.....

പെട്ടന്നുതന്നെ ഞാന്‍ ഓഫീസില്‍നിന്നും പെര്‍മിഷന്‍ എടുത്തു വേഗം റാഷ്ധിയ ഹോസ്പിറ്റലില്‍ എത്തി  ഇക്കയെ ഐ സി ഉ  യില്‍ അഡ്മിറ്റ്‌ ആ ക്കിയിരിക്കുന്നു......

ഞാന്‍ വേഗം ഡോക്ടര്‍ നെ കണ്ട് കാര്യങ്ങള്‍ തിരക്കി സ്ഥിഗെതികള്‍ വളരെ മോശം ആണ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി    മസ്തിഷ്കാഘാതം ആണ്  സംഭവിച്ചത്....

ഡോക്ടറുടെ പ്രത്യേകനുമാതിയാല്‍ ഞാന്‍ ഇക്കയെ ഐ സി ഉ  യില്‍ കയറി കണ്ടു
വെന്റ്റിലേറ്ററിന്റ്റെ സഹായത്താല്‍ ഉറങ്ങുന്നു ..... കടമകള്‍ ബാക്കി നിര്‍ത്തി വിടപറയേണ്ടി
വരുന്ന ഒരു കുടുംബനാഥന്റ്റെ ദെയനിയ മുഖം ആയിരുന്നു  അപ്പോള്‍ ഇക്കയുടെ

നാലു  മണിക്കുറിനു ശേഷം ഡോക്ടര്‍ എന്നെ മുറിയിലേക്ക്‌ വിളിപ്പിച്ചു ഇക്കാ ഞങ്ങളെ ഒക്കെ വിട്ടുപിരിഞ്ഞു എന്നാ  സത്യം അറിയിച്ചു

ഇക്കാ വിട്ടുപിരിഞ്ഞിട്ട് വര്‍ഷം മുന്ന് കഴിഞ്ഞു ഇന്നും മനസിന്റ്റെ ഉള്ളില്‍  ആ ശാസനയും വത്സല്യമൊക്കെ മായാതെ നില്‍ക്കുന്നു

മൊബൈല്‍ ഫോണ്‍  ബെല്ലടിക്കുന്നത്  കേട്ടപ്പോള്‍ മാത്രമാണെ ഓര്‍മകളില്‍ നിന്നും ..തിരികെ...
മൊയ്തീന്‍ഇക്കയുടെ കഫ്തെരിയ ഉണ്ടായിരുന്ന സ്ഥാനത്ത്  ഉള്ള  പുക്കളുടെ കടയുടെ മുന്‍പിലെ
പാര്‍ക്കിങ്ങില്‍ ആണ് എന്ന സ്ഥലകാലബോധം എന്നില്‍  ഉണര്‍ന്നത്‌

സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു ...സുര്യന്റ്റെ ഉഗ്രകിരണങ്ങള്‍ പ്രക്രതി ആകെ ഉഷ്ണിപ്പിച്ചു
തിരികെ ഫ്ലാറ്റിലെക്ക്  ശിതികരിച്ച വാഹനത്തില്‍ യാത്രചെയ്യുമ്പോളും  മനസ്‌ മുഴുവന്‍  മൊയ്തീന്‍ഇക്കയുടെ ഒര്മാകളാല്‍ തപിച്ചിരുന്നു......

ചന്തു







5 അഭിപ്രായങ്ങൾ: