2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

കാലചക്രം..




ഒരു ഇരമ്പലോടെ  ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന്  കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ പറന്നു ഉയര്‍ന്നു മുന്‍പ് ഒന്നും തോന്നാത്ത വിധം ഒരു മാനസികപിരിമുറുക്കത്താല്‍ സീറ്റില്‍ ചാഞ്ഞെരിക്കുവാണ് ഷംനാസ്

ഇന്ന് കാലത്ത്‌ ആണ്  സബിനയുടെ  ഫോണ്‍ വന്നതെ  ബാപ്പച്ചിക്ക് അസുഖം കുടുതല്‍ ആന്നെന്നും  കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുഎന്നും. പിന്നടെ യാത്ക്ക് ഉള്ള പരക്കംപാച്ചില്‍ ആയിരുന്നു . അറബാബിന്റ്റെ          (തൊഴിലുടമ) അടുത്തുനിന്നും യത്ര അനുവാദം വാങ്ങണം ,എയര്‍ ടിക്കറ്റ്‌ എടുക്കണം അങ്ങനെ ഒരുപാട്‌ കാരിയങ്ങള്‍
ഇപ്പോള്‍ മാത്രം ആണ് ശെരിക്കും ഒന്നു ശ്വാസം വിടാന്‍ പറ്റിയതെ ...അള്ള .. എന്റ്റെ ബാപ്പച്ചിക്ക് ഒന്നും വരുത്തല്ലേ

ബപ്പച്ചിയും ഉമ്മച്ചിയും  പിരിഞ്ഞ ശേഷം എനിക്ക് ബാപ്പച്ചിയുടെ സ്നേഹം അനുഭവിക്കാന്‍ കഴിഞ്ഞില്ല
കുട്ടികാലത്ത്  എന്റ്റെ ഉള്ളില്‍  പാതിരാത്രി വന്നു വെളുപ്പിന് പോകുന്ന ബാപ്പച്ചിയെ പറ്റി ഉള്ള ചിത്രം  ആണ്

ബപ്പച്ചിയുംടെ കയ്യില്‍ എപ്പോഴും ഒരുപാട് പുസ്തകങ്ങള്‍ ഉണ്ടാക്കും കാറല്‍ മാക്സ് , ലെനിന്‍ ,ചെകുവര

ഇവരെ പറ്റി ഒക്കെ ഉള്ള പുസ്തകങ്ങള്‍ ആയിരുന്നു കുടുതലും...ഞാന്‍ ഒരിക്കല്‍ ഉമ്മച്ചിയോടെ ചോദിച്ചു

"ഉമ്മാ നമ്മടെ   ബാപ്പച്ചിക്ക് എന്താ പണി ".... "അതു മോനെ    ബാപ്പച്ചിക്ക്  പാര്‍ടിയില്‍ ആണ് പണി"..എനിക്ക് ഒന്നും മനസിലായില്ലെ
എങ്ങിലും ഞാന്‍ കുടുതല്‍ ഒന്നും ചോദിച്ചില്ല ...ഒരു രാജാവിനെ പോലെ കൊണ്ടുനടക്കാന്‍  ബാപ്പച്ചിക്ക് കുറെ അനുചരന്‍മാര്‍ ഉണ്ടയിര്‍ന്നു ഒപ്പം യാത്ര ചെയ്യാന്‍ ഒരു ജീപ്പും ... ആര്‍ഭാടമായി ഉള്ള ജിവിതം  ആദ്യം ഒക്കെ ഞാന്‍ കരുതി ഇതൊക്കെ   ബാപ്പച്ചിയുടെ ആണ് എന്നായിരുന്നു ....പക്ഷെ പിന്നീട് കാലം  എന്നില്‍ ഉണ്ടാക്കിയ തിരിച്ചറിവിന്‍  മാറ്റങ്ങള്‍   എന്നിക്കു മനസില്ലക്കിതന്നു ....

എന്റ്റെ ബാപ്പച്ചി  കോഴിക്കോട് ടൌണിലെ പ്രമുഖ അബ്കാരി ബാലന്‍ മുതലാളിയുടെ  ഗുണ്ട ആണന്ന്  

പല രാത്രികളും ബാപ്പച്ചിയുടെ ഉമ്മച്ചിയുടെ ..വഴക്ക് കേട്ട് ഞെട്ടി ഉണര്‍ന്ന് കരഞ്ഞിട്ടുണ്ട്

 ബാപ്പച്ചി മദ്യപിച്ചു വരുന്നത് ആണ് മുഖ്യകാരണം

പലപ്പോഴും ഉമ്മച്ചി കരഞ്ഞു പറയുന്നേ ഞാന്‍ കേട്ടിടുണ്ട്
മനുഷ്യ നിങ്ങള്‍ക്ക് നിര്‍ത്തി കൂടെ  ഗുണ്ട പണി ..നിങ്ങള്‍ക്ക് എന്തേലും പറ്റിയാല്‍
എനിക്കും ഈ കൊച്ചിനും ആരുണ്ട് ......... ഈ ആര്‍ഭാടങ്ങള്‍ എന്നും നിലനിക്കില്ല ...നിങ്ങള്‍ക്ക്  എന്തേലും
തട്ടുകെട് പറ്റിയാല്‍  ഒരുത്തരും തിരിഞ്ഞു നോക്കില്ല

ബാപ്പച്ചിയുടെ  ഉള്ളിലെ ഗര്‍വ്  ആ വാക്കുകള്‍ പുല്ലുവിലയില്‍ അവഗണിച്ചു

എന്നോടെ എപ്പോഴും സ്നേഹത്തോടെ മാത്രമേ ബാപ്പച്ചി പെരുമാറിട്ട്ഒള്ളു

എനിക്ക് ഒരു പനി വന്നാല്‍ പോലും ബാപ്പച്ചിയുടെ വക ചികിത്സാ ഉണ്ട്

കാലത്ത്‌ എണിപ്പിച്ച്‌  ശരിരം  മുഴുവന്‍  ഏണ്ണ പുരട്ടും  പിന്നെ വീടിന്‍ അടുത്തുള്ള  ഒരു കുളം ഉണ്ട്

അവിടെ കൊണ്ടുപോയി നീന്തിക്കും  കുളി കഴിഞ്ഞു നേരെ  കാദര്‍ ഇക്കയുടെ ഹോട്ടലിന്നു  വയറുനിറയെ
പൊറോട്ടയും ഇറച്ചി കറിയും  പിന്നെ വിട്ടില്‍ വന്നെ ഒരു ഉറക്കം  ..ഉറങ്ങി എണി ക്കുമ്പോള്‍  പനി വിട്ടു പോയിരിക്കും  ...

ഒരിക്കല്‍ ഒരു രാത്രിയില്‍ ബാപ്പച്ചിയു അനുയായികളും വളരെ വെപ്രാളപെട്ട് വന്നു ബാപ്പച്ചിയുടെ  രണ്ടു കയ്യിവേള്ളയില്‍ നിന്നും ചോര ചിറ്റുന്നുണ്ടായിരുന്നു  ഉമ്മച്ചി ഇതു കണ്ട് കരയാന്‍ തുടങ്ങി ..ബാപ്പച്ചി
വഴക്കുപറഞ്ഞു മിണ്ടാതിരിക്കാന്‍  ഞാന്‍ ആകെ പേടിച്ചുപോയി  ..വിട്ടില്‍ നിന്നും എടുത്ത കുറെ തുണികള്‍
 വച്ചുകെട്ടി എന്നിട്ടും എന്നിട്ടും ചോര നിന്നില്ല ഒടുവില്‍ ബാപ്പച്ചി കുറച്ചു കപ്പിപോടി മുറുവില്‍ ഇട്ടു കെട്ടി
അങ്ങനെ ചോര നിന്നു,

ഇരുതല മുര്‍ച്ച ഉള്ള കത്തി കൊണ്ടുള്ള കുത്ത് രണ്ടു കയ്യികൊണ്ട് ബാപ്പച്ചി പിടിച്ചു നിര്‍ത്തി
അങ്ങനെ മുറിവ്  ഉണ്ടായി എന്ന് ബാപ്പച്ചി  ഉമ്മച്ചിയോടെ പറയുന്നെ ഞാന്‍ പിന്നിട് ഒരിക്കല്‍ കേട്ടിരുന്നു

തിളങ്ങുന്ന ഇരുതല മുര്‍ച്ച ഉള്ള കത്തി ഞാന്‍ ബാപ്പച്ചിയുടെ കയ്യില്‍ മുന്‍പ് ഞാന്‍ കണ്ടിട്ടുണ്ട്

ആ മുറിവ്  ഉണ്ടായ ശേഷം ഒന്നര മാസത്തോളം ബാപ്പച്ചിക്ക് പുറത്തു പോകാന്‍ കഴിഞ്ഞില്ല  കാരണം കേസും
മറ്റു ഏടാകുടങ്ങള്‍ ഉണ്ട് എന്ന് പറയുന്നേ കേട്ടിരുന്നു

ആ ഒന്നര മാസത്തെ ദിവസങ്ങളില്‍  മാത്രം ആണ്  ബാപ്പച്ചി ഞങ്ങളോടെ ജിവിതത്തില്‍ ഞങ്ങള്‍ക്ക് ഒപ്പം ഏറ്റവുംകൂടുതല്‍ സമയം ചിലവഴിച്ചത്

രാതിയില്‍ അനുയായികള്‍ കുറെ പുസ്തകങ്ങള്‍ കൊണ്ടുവന്നു കൊടുക്കും  ബാപ്പച്ചി  അതു രാത്രിമുഴുവന്‍ ഇരുന്നു
വായിക്കും പകലു കിടന്നുറങ്ങി  മറ്റും സമയം തിര്‍ക്കും

 മാക്സിസത്തിനെ പറ്റിയും കമ്മ്യുണിസത്തിനെ പറ്റിയും  ബാപ്പച്ചിക്ക് നല്ല അവബോധം ഉണ്ടായിരുന്നു ....

ഉമ്മച്ചിയോടെ അതെ പറ്റി ഒക്കെ ചിലപ്പോള്‍ സംസാരിക്കുന്നെ കേള്‍ക്കാം ഉമ്മച്ചിക്ക് ഒരു ചുക്കും
മനസിലാവാറില്ല
ബാപ്പച്ചി പറയാറുണ്ട്  കമ്മ്യുണിസവും  ...മുസ്ലിം ഒരേ ധ്രുവത്തില്‍  സഞ്ചരിക്കുന്ന ചിന്തകള്‍ ആണെന്ന്

മുഹമ്മദ്‌ നബി  പറയുന്നു ഭുമിയില്‍ നല്ല പ്രവര്‍ത്തികള്‍  ചെയ്യെതാല്‍ മരണശേഷം  സ്വര്‍ഗം കിട്ടുമെന്ന്

കമ്മ്യുണിസം പറയുന്നു ഭുമിയില്‍ നല്ല പ്രവര്‍ത്തികള്‍   ചെയ്യെതാല്‍ ഈ ഭുമിയില്‍ തന്നെ  സ്വര്‍ഗം ഉണ്ടാകുമെന്നെ

ഇതു പറയുമ്പോള്‍  ഉമ്മച്ചി അടുത്തിരുന്നു  " സല്ലള്ളഹു  അലൈഹിവസല്ലം ''

ചൊല്ലും ...തിര്‍ത്തും ഒരു നിരിശ്വരവാദി ആയിരുന്നു  ബാപ്പച്ചി ഇതു കേട്ട് പൊട്ടിചിരിക്കും ....








ഒന്നര മാസത്തിനു  ശേഷം   ബാപ്പച്ചി വീണ്ടും ബാലന്‍ മുതലാളിയുടെ  അടുത്തു പണിക്ക് പോയി തുടങ്ങി

ഉമ്മച്ചിയുടെ വാക്കുകള്‍ക്ക്  ഒരു വിലയും കൊടുക്കാതെ  ബാപ്പച്ചി തന്റ്റെ തൊഴില്‍ നിര്‍ബോധം ചെയ്തുകൊണ്ടിരുന്നു

പല രാത്രികളും ബാപ്പച്ചി വിട്ടില്‍ വരാതായി കറുപ്പിന്‍റെ യും മദ്യത്തിന്റ്റെയും  ലഹരിയില്‍ ഏതോ സ്വര്‍ഗത്തില്‍
ആണന്ന ഭാവത്തില്‍നിന്നു പോയികൊണ്ട് ഇരുന്നു ..വിട്ടില്‍ വരുന്ന രാത്രികളില്‍   ബാപ്പച്ചിയും  ഉമ്മച്ചിയും   ..
നല്ല വഴക്കില്‍ ആയിരിക്കും

 ബാപ്പച്ചിയുടെ രീതിയില്‍ സഹികെട്ട് ഒരുനാള്‍ കാലത്തെ എന്നയൂം കുട്ടി ഉമ്മച്ചി വിട് വിട്ടു ഇറങ്ങി
ഉമ്മച്ചിയുടെ വിട്ടിലെക്ക് പോയി

അവിടെ എന്റ്റെ വല്യുമ്മ മാത്രംമെ  ഉള്ളു  തൊട്ടടുത്ത വിട്ടില്‍  വല്യുമ്മ ആങ്ങളമാര്‍ താമസിക്കുന്നത്
ബാപ്പച്ചി പലവട്ടം വന്നു വിളിച്ചിട്ടും ഉമ്മച്ചി തിരിച്ചു വരാന്‍ തയാറായില്ല

അവിടെ നിന്നുകൊണ്ട് ഉമ്മച്ചി  പാസ്പോര്‍ട്ട് എടുത്തു... ദുബായില ഉള്ള ഒരു അറബി കുടുബത്തി നെ
വിട്ടുജോലിക്ക്ആളെ വേണം എന്നും    പാസ്പോര്‍ട്ട് എടുത്താല്‍ കൊണ്ടുപോകാം എന്നും
ഞങ്ങളുടെ ദുബായില്‍ ഉള്ള ഒരു അകന്ന ബന്ധു പറഞ്ഞ പ്രകാരം ആണ് ഉമ്മച്ചി ബാപ്പച്ചി ആറിയാതെ
പാസ്പോര്‍ട്ട്  എടുത്തതെ

 ബന്ധു പറഞ്ഞ പ്രകാരം ഉമ്മച്ചിക്ക് ഒരു മാസത്തിനകം വിസ അയച്ചുകൊടുത്തു അങ്ങനെ  ഉമ്മച്ചി എന്നെ
  വല്യുമ്മയെ ഏല്‍പ്പിച്ചു  ദുബായിലേക്ക് പറന്നു ..

ഉമ്മച്ചി  എപ്പോഴും പറയാറുണ്ട് "എന്റ്റെ റബ്ബ് നീ എന്നെ എത്തിച്ചതെ നല്ല ഒരു കുട്ടം മനുഷ്യരുടെ അടുത്തേക്ക്‌ ആണല്ലോ "എന്ന്

ഉമ്മച്ചി ജോലി ചെയ്ത അറബി കുടുബത്തി നെ ഉമ്മച്ചി അത്രക്ക്‌ ഇഷ്ട്ട്മയിരുന്നു ഒരു കുടുബ അംഗത്തെ പോലെ ആയിരുന്നു ഉമ്മച്ചിയെ കണ്ടിരുന്നത്തെ ഈദ്‌ പെരുനാള്‍  പോലുള്ള വിശേഷദിവസങ്ങളില്‍ ...ഉമ്മച്ചിക്കും കുടുബത്തില്‍ ഉള്ള എല്ലാവരെയും പോലെതന്നെ പുതുവസ്ത്രങ്ങള്‍ വാങ്ങി കൊടിത്തിരുന്നു

ഉമ്മച്ചിയുടെ പോക്കോടെ  പിന്നിട്‌എനിക്ക് ഉമ്മച്ചിയും ബാപ്പച്ചിയും എല്ലാം വല്യുമ്മആയിരുന്നു

ദുബായില്‍ നിന്ന് ഉമ്മച്ചിയുടെ  ആദ്യത്തെ വരവില്‍ തന്നെ  ബന്ധുക്കളുടെ  സഹായത്താല്‍ ബാപ്പച്ചിയില്‍
നിന്നും വിവാഹമോചനം നേടി




വല്യുമ്മയുടെ കൂടുള്ള ഒറ്റപെട്ട ജീവിതവും  പിന്നെ ഗള്‍ഫില്‍ നിന്നു വരുന്ന പണത്തിന്‍ ഹുങ്കും  കുട്ടുകാരുടെ അതിപ്രസരവും എന്നെകൊണ്ട് അല്ലറ ചില്ലറ തല്ലിപോളിത്തരം ഒക്കെ ചെയ്യിച്ചു

ഇതറിഞ്ഞ ഉമ്മച്ചി എന്റ്റെ 18 മം വയസ്സില്‍ തന്നെ പാസ്പോര്‍ട്ട് എടുപ്പിച്ച്  ഉമ്മച്ചി ജോലി ചെയ്ത അറബി കുടുബത്തിന്‍  സഹായത്താല്‍ വിസാ എടുത്ത്‌   ദുബായില്‍ കൊണ്ടുവന്നു
പിന്നിടെ എന്തല്ലാം ജോലികള്‍ ചെയ്തു വണ്ടികള്‍ കഴുകുന്നെ തൊട്ട്  ഏതെല്ലാം... എനിക്ക് വശിആയിരുന്നു എന്റ്റെ ഉമ്മച്ചി ജോലിക്ക്‌ വിടാതെ സംരക്ഷിക്കണം എന്ന് ............, അതിനാല്‍ അറബി ഭാഷ വളരെ പെട്ടന്നുതന്നെ സ്വയതമാക്കി.

ഇന്നു തരകെടില്ലത്ത ശമ്പളത്തില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു ...ഉമ്മച്ചി ദുബായില്‍  ഒരു വില്ല വേര്‍തിരിച്ചു
വാടകക്ക് കൊടുത്തു വാടക വാങ്ങി സുഖമായി കഴിയുന്നു
 എന്റ്റെ വിവാഹത്തിന് ക്ഷണവുംമായി പോയപ്പോള്‍ മാത്രമാണ് ഞാന്‍ എന്റ്റെ ബാപ്പച്ചിയെ പിന്നിടെ കാണുന്നെ
ബാപ്പച്ചി വിവാഹത്തിനു വന്നു പെട്ടന്നു തന്നെ പോയി ഉമ്മച്ചി കാണാന്‍ കുടി വന്നില്ല ....
ഉമ്മച്ചിയുടെ  ജിവിതത്തില്‍  ബാപ്പച്ചി  അത്രകണ്ട്  വേദനകള്‍ സമ്മാനിച്ചിട്ടുണ്ട്

എനിക്ക്  മകന്‍ ഉണ്ടായ ശേഷം എന്റ്റെ ഭാര്യ  സബിന പറയാറുണ്ട് ബാപ്പച്ചി കുഞ്ഞിനെ കാണാന്‍ ഇടക്ക് ഒക്കെ വരാറുണ്ട് എന്ന്

കോഴിക്കോട് എയര്‍പോര്‍ട്ടില്‍  ഫ്ലൈറ്റ് ഇറങ്ങാര്‍ ആയന്നും സീറ്റ് ബെല്‍റ്റ്‌ ഇടാനുള്ള ഫ്ലൈറ്റില്‍ നിന്നുള്ള നിര്‍ദേശം കേട്ടപ്പോള്‍ മാത്രം പഴയകാല ഓര്‍മയില്‍ നിന്നും മനസ്‌ താത്കാലിക മുക്തിആയത്



എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത്‌ ഇറങ്ങിയ  ശേഷം  ഒരു പ്രിപെയിട് ടാക്സിയില്‍  കോഴിക്കോട് മിംസ് ഹോസ്പിറ്റലേക്ക് ഞാന്‍  തിരിച്ചു മനസ്സ്സിന്റ്റെ തേങ്ങല്‍ എന്നപോലെ  പുറത്ത്‌ മഴ ചന്നംപിന്നം
ചാറികൊണ്ടിരുന്നു

ഹോസ്പിറ്റലിന്‍  പുറത്ത്‌ എന്നയും കാത്ത്‌ ബാപ്പച്ചിയുടെ ജേഷ്ഠന്‍ നില്‍പ്പുണ്ടായിരുന്നു
എന്നയും കൂട്ടി നേരെ ICU വാര്‍ഡില്‍ പോയി  കണ്ണാടി ചില്ലില്‍ കു‌ടി ഞാന്‍ എന്റ്റെ
ബാപ്പച്ചിയെ കണ്ടു  ഡോക്ടര്‍ അനുവാദം തന്ന  ശേഷമേ ഉള്ളില്‍ കയറി കാണാന്‍ അനുവദിക്കു എന്ന്
ജോലിയില്‍ ഉണ്ടായിരുന്ന  ഒരു മെയില്‍ നേഴ്സ് പറഞ്ഞു

ബാപ്പച്ചിയുടെ ജേഷ്ഠനെ കൂട്ടി  ഞാന്‍ ബാപ്പച്ചിയെ  ചികിത്സിക്കുന്ന ഡോക്ടര്‍ രാജന്റ്റെ മുറിയില്‍
പോയി
ഡോക്ടര്‍ വളരെ നല്ല ആഥിത്യ മര്യാദയോട്‌  ഇരിക്കാന്‍ പറഞ്ഞു , സരസ സംഭാഷക്കാരന്‍ ആയ
ഡോക്ടര്‍ കുറഞ്ഞ വാക്കുകളാല്‍  കാര്യങ്ങള്‍ എന്നോട് വിശതികരിച്ചു

  ബാപ്പച്ചിയെ  പറ്റി ഡോക്ടര്‍ പറഞ്ഞത് " ഈ മനുഷന്‍ എത്രയും കാലം ജിവിച്ചത് തന്നെ
മഹാത്ഭുതമാണ് "   ബാപ്പച്ചിയുടെ കരളിന്‍റെ 85 ശതമാനം നശിച്ചുപോയിരുന്നു

ICU വാര്‍ഡിന്‍ ഉള്ളില്‍ കയറി ബാപ്പച്ചിയെ കാണാന്‍  ഡോക്ടര്‍ അനുവാദം തന്നു

മരുന്നുകളുടെ വിര്യത്താല്‍ ഉറങ്ങുന്ന ബാപ്പച്ചിയുടെ  മുഖത്ത് നോക്കിയപ്പോള്‍  തോന്നും
രവ്വുദ്രതാണ്ടാവം ആടിയ ശേഷം  ശാന്തമായ കടല്‍ പോലെ

അധിക സമയം ആ മുഖത്ത് നോക്കി നില്‍ക്കാന്‍ എന്നിക്ക് കഴിഞ്ഞില്ല ശരിരം ആകെ തളരുന്ന പോലെ തോന്നി
നിസഹയതതന്‍  നെറ്റി തടത്തില്‍ ചുംബിച്ച ശേഷം ഞാന്‍ പുറത്തെക്ക് ഇറങ്ങി

ബാപ്പച്ചിയുടെ ജേഷ്ഠന്‍ പറഞ്ഞു " നീ ഒരു കാര്യംചെയ്യി ..വിട്ടില്‍ പോയി കുളിച്ചു കുറച്ചു വിശ്രമിക്ക്
യാത്ര കഴിഞ്ഞു നേരെ ഇങ്ങോട്ട് വന്നതല്ലേ തത്കാലം എവിടെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ ഉണ്ടല്ലോ "

വല്യബപ്പയുടെ കയ്യില്‍ കുറച്ചു പണം കൊടുത്ത്  ഞാന്‍ വിട്ടിലെക്ക് പോയി
അവിടെ എന്നെയും കാത്ത്‌  സബിനയും മോനും വല്യുമ്മയും വിടിന്റ്റെ സിറ്റ് ഔട്ടില്‍  തന്നെ ഇരിപ്പുണ്ടായിരുന്നു






ദിവസങ്ങള്‍ കൊഴിഞ്ഞുപോയി കൊണ്ടേയിരിക്കുന്നു ബാപ്പച്ചിയുടെ നിലയില്‍  കാര്യമായ പുരോഗതി ഒന്നുമില്ല

ഒരു നാള്‍ കാലത്ത്  ഞാന്‍ വിട്ടില്‍ ഉള്ളപ്പോള്‍  എന്നെ കാണാന്‍  ദുബായില്‍ ഉള്ള  അന്ത്രു ഇക്കയുടെ ഉമ്മ വന്നു

'' മോനെ ഷംനാസ്  നീ  ദുബായില്‍നിന്നു പോരുമ്പോള്‍ അന്ത്രുനെ കണ്ടിരുന്നോ ''
വന്നപാടെ ചോദിച്ചു
"ഇല്ല ഉമ്മ അന്ത്രുക്കാ  അബുദാബിയില്‍ ആണ് ജോലിയും താമസവും   ദുബായില്‍നിന്നു കുറെ ദൂരം ഉണ്ട് "

" മോനെ  ഇപ്പം അവന്‍ പണം ഒന്ന് ഉമ്മയിക്ക് അയക്കുന്നില്ല ...അങ്ങനെ അവര്‍  പരാതിയുടെ പരിഭവങ്ങളുടെ
ഏടുകള്‍ തുറക്കാന്‍ തുടങ്ങി "

"ഞാന്‍ ദുബായില്‍ എത്തിയാല്‍ ഉടന്‍ അന്ത്രുക്കായെ  കണ്ട് വിവരം അറിയിക്കാം ഉമ്മ " എന്ന് പറഞ്ഞു തത്കാലം
അവിടുന്നു തടിതപ്പി .

അന്ത്രു ....എന്റ്റെ കുട്ടികാലത്ത്  ആക്ക്രി അന്ത്രു എന്നായിരുന്നു നാട്ടുകാര്‍ വിളിച്ചിരുന്നത് ..അതിനു
കാരണം ഉണ്ടായിരുന്നു അന്ന് അയാള്‍ക്ക് ആക്ക്രി  പറക്കി വിറ്റ് ജിവിക്കുക ആയിരുന്നു പണി ..

ആ അന്ത്രുവില്‍ നിന്നും ഇന്നത്തെ അന്ത്രു ആയതില്‍ ഒരു രസകരമായ കഥയുണ്ട്

പഴയ കാലത്ത്‌  ഞങ്ങളുടെ നാട്ടില്‍ അറബി കല്യാണം എന്നാ ഒരു ഏര്‍പ്പാട്‌ ഉണ്ടായിരുന്നു ഇന്നത്തെ ഗള്‍ഫിനെ

അന്ന് പേര്‍ഷ്യ എന്നായിരുന്നു പറഞ്ഞിരുന്നത്

പേര്‍ഷ്യയില്‍ നിന്നും ഉരുവില്‍ (ചെറിയ കപ്പല്‍ ) ആ കാലത്ത്‌  അറബികള്‍ നാട്ടില്‍ വന്നിരുന്നു ഇവര്‍ പാവപെട്ട
മുസ്ലിം കുടുബത്തിലെ സുന്ദരികള്‍ ആയ പെണ്‍കുട്ടികളെ പണം നല്‍കി നിക്കഹ് ചെയ്തിരുന്നു

അത് തരപെടുത്തി കൊടുക്കാന്‍ ബ്രോക്കര്‍മാരും ഉണ്ടായിരുന്നു



   അറബികള്‍ നാട്ടില്‍ എത്തിയാല്‍ ഈ ബ്രോക്കര്‍മാര്‍ കുട്ടികൊണ്ട് പോയി പെണ്‍കുട്ടികളെ  കാട്ടികൊടുക്കും
അറബിക്ക് ഇഷ്ട്ടപെട്ടാല്‍   പെണ്‍കുട്ടിയുടെ  ബാപ്പയും മായി തുക നിജപെടുത്തും
 പിന്നെ പള്ളിയില്‍ വെച്ച് നിക്കഹ്

അറബി പെണ്‍കുട്ടിയുടെ  കൂടെ ഒന്നോരണ്ടോ മാസം താമസിക്കും   പിന്നെ അയാള്‍ വന്നാല്‍ ആയി വന്നില്ലങ്കില്‍ ആയി
ഇതാണ് സ്തിഥി

   അറബികള്‍ നിക്കഹ് ചെയ്തു നന്നയവരും ..നശിച്ചവരും ആയ ഒരുപാട് സ്ത്രികള്‍ ഇന്നും നാട്ടില്‍ ജിവിക്കുന്നുണ്ട്

ഈ പറഞ്ഞ അന്ത്രുഇക്കയുടെ ഉമ്മയെയും ഒരഅറബി  നിക്കഹ് ചെയ്തതായിരുന്നു അതില്‍ ഉണ്ടായത്‌ ആണ് അന്ത്രു....  പിന്നിടെ ഈ അറബിയെ പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു
അതിനു ശേഷം ആ സ്ത്രിയെ നാട്ടുകാരന്‍ ഒരാള്‍ വിവാഹം ചെയ്തു അതില്‍ നാലു കുട്ടികള്‍ ഉണ്ട്

അങ്ങനെ വര്‍ഷങ്ങള്‍ കണ്ട്ന്നു പോയി അന്ത്രു മുതുര്‍ന്ന പുരുഷന്‍ ആയി  സാമ്പത്തിക പരധിനകള്‍ ഉള്ളതിനാല്‍
   ആക്ക്രി പണി ചെയ്താണ് കുടുംബം പോറ്റിയിരുന്നത് കുപ്പിയും പാട്ടയും ഒക്ക പറക്കി  കൊണ്ടുപോയി  വിറ്റ്
കിട്ടുന്ന കാശിനെ വിട്ടിലെക്ക് സാധനം വാങ്ങും

അങ്ങനിരിക്കെ ഒരുനാള്‍ ഈ അറബി വിണ്ടും കോഴിക്കോട് വന്നു എന്തോ ആയുര്‍വേദ ചികിത്സ തേടി വന്നതാണ്‌

യാദ്ര്ശ്ചികമയി  മുന്‍പ്‌ നിക്കഹ് നടത്തിയ പള്ളിയുടെ മുന്‍പിലുടെ കാറില്‍ കടന്നുപോകുമ്പോള്‍

അറബിയുടെ മനസ്സില്‍ ഗതകാലസ്മരണകള്‍ ഉടലെടുത്തു  ...അങ്ങനെ പള്ളിയില്‍ എത്തി  പഴയ കാല നിക്കഹ്
റെക്കോര്‍ഡ്‌ നിന്നും വിലാസം തപ്പിഎടുത്തു

അറബി അന്ത്രുവിന്റ്റെ വിട്ടില്‍ എത്തി കു‌ടെ ഒരു ജാഥക്ക്ഉള്ള ആള്‍ക്കാരും കുട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു

അന്ത്രു അപ്പോള്‍ ആക്ക്രി പറക്കാന്‍ പോയിരിക്കുയായിരുന്നു ആരോ ചെന്നുപറഞ്ഞു

" അന്ത്രു അന്റ്റെ അറബി ഉപ്പ വന്നിരിക്കുന്നു എന്ന് "

അന്ത്രു ഉടുത്തിരുന്ന തോര്‍ത്തുമുണ്ട് വേഷത്തില്‍ തന്നെ ഓടി വന്നു ആ ഉപ്പയും മകനും കുടിയുള്ള
സംഗംമം ഒന്ന് കാണേണ്ടത് തന്നിരുന്നു അറബിയുടെ തനിപകര്‍പ്പ്‌ ആയിരുന്നു അന്ത്രു

അറബി തിരികെ പോയി പേപ്പറുകള്‍ ഒക്കെ ശരി ആക്കി അന്ത്രുവിനെ അബുദാബിക്ക് കൊണ്ടുവന്നു

അങ്ങനെ അന്ത്രു UAE  പൗരനായി , അബുദാബി പോലീസില്‍ അറബി  ജോലിയും വാങ്ങികൊടുത്തു



ബാപ്പച്ചിക്ക്  ബോധം വന്നു എന്നെ അന്വേഷിക്കുന്നു എന്നാ ഫോണ്‍കോളുവന്ന മാത്രയില്‍ തന്നെ  ഞാന്‍
ഹോസ്പിറ്റലില്‍ലേക്ക് തിരിച്ചു  ...

ഞാന്‍ ചെല്ലുമ്പോള്‍   ബാപ്പച്ചിയുടെ അടുത്തെ 18 ...19 വയസ്സ് പ്രായം വരുന്ന ഒരു പെണ്‍കുട്ടി ഇരിപ്പുണ്ട്

എന്നെ കണ്ടതും പെണ്‍കുട്ടി എണിറ്റ്  ചുമരിന്‍ ഭാഗത്തേക്ക്‌ ഒതുങ്ങി നിന്നു

ഞാന്‍ ബാപ്പച്ചിയുടെ അടുത്തേക്ക്‌ ചെന്നു കരംഗ്രഹിച്ചു ...ആ മുഖത്ത്‌  സംസാരിക്കാന്‍ കഴിയാത്തതിന്റ്റെ
വിങ്ങല്‍ കാണാം

ആ കണ്ണുകളില്‍ നിന്നും നിറച്ചാല്‍ ഒഴുകുന്നുണ്ട്  സാവധാനം അരികില്‍ കിടന്ന ടവ്വല്‍ എടുത്ത്‌ അവ ഒപ്പി

 ബാപ്പച്ചി സാവധാനം  കയ്യി പതുക്കെ ഉയര്‍ത്തി ആ പെണ്‍കുട്ടിയോടെ അടുത്തേക്ക്‌ വരാന്‍ ആഗ്യം
കാണിച്ചു

അവളുടെ കയ്യിപിടിച്ച് എന്റ്റെ കയ്യില്‍ വെച്ചു...

ഞാന്‍ ആകാംഷയോടെ ബാപ്പച്ചിയുടെ  മുഖത്ത്‌ നോക്കി ....ആ മുഖത്ത്‌  മുന്‍പ്‌ എങ്ങും കാണാത്ത
ഒരു ശാന്തത ...എന്റ്റെ മനസ്സ്‌ ആകെ സ്തംഭനഅവസ്ഥയിലാണ്
ഒന്നും മനസിലാകുന്നില്ല ....

നിമിഷാര്‍ദ്ധങ്ങള്‍ കടന്നുപോയി....  ആ പെണ്‍കുട്ടിയോടെ  നിലവിളി കേട്ട് ആണ് എന്നിക്ക് സ്ഥലകാല ബോധം
വന്നത്

ബാപ്പച്ചി  ഞങ്ങളെ വിട്ടുപോയിരിക്കുന്നു ..ബാപ്പന്നു വിളിച്ചു അവള്‍ ബാപ്പച്ചിയുടെ മേലേക്ക്‌ വീണു കരയുന്നു

 എന്നിക്ക്  ഒന്നും മനസിലാകുന്നില്ല .... ഇവള്‍ ആര്  ബാപ്പച്ചി  യുടെ മകളോ ..എന്റ്റെ പെങ്ങളോ

അള്ള എന്തൊക്കെയാണ് ഇത്......







മയ്യിത്ത്‌ ചടങ്ങുകള്‍ക്ക് ശേഷം  ആള്‍ക്കാര്‍ എല്ലാം പിരിഞ്ഞു  ...... ഞാന്‍ ആകെ  തകര്‍ന്ന മനസ്സുമായി ബാപ്പച്ചിയുടെ

പുരയുടെ  ഉമ്മറത്ത്‌ വന്നിരുന്നു തോളത്ത്‌ ഒരു നനത്ത കരസ്പര്‍ശം ഏറ്റപ്പോള്‍   തിരിഞ്ഞു നോക്കിയത്

അമ്മായി (ബാപ്പച്ചിയുടെ പെങ്ങള്‍ ) എന്നിക്ക് ബാപ്പച്ചിയുടെ കുടുംബത്തില്‍ വളരെ കുറച്ചു ബന്ധുക്കളെ

മാത്രമേ അറിയിയുക ഒള്ളു

അമ്മായി എന്റ്റെ അരികില്‍ വന്നിരുന്നു വാതിലില്‍ പാതി മറഞ്ഞു  ആ പെണ്‍കുട്ടി നില്‍പ്പുണ്ട്

അവളെ ചുണ്ടി  അമ്മായി പറഞ്ഞു മോനെ ഇതു നിന്റ്റെ സ്വന്തം  പെങ്ങള്‍ ആണ് ...നിന്റ്റെ

ഉമ്മയുംമായി പിരിഞ്ഞ ശേഷം നിന്റ്റെ ബാപ്പച്ചി   വേരെഒരു നിക്കഹ് കഴിച്ചിരുന്നു  അതിലുള്ള

കുട്ടിയാണ് ഇത്  ഇവളുടെ  പ്രസവിച്ച സമയത്ത്‌ തന്നെ ഇവളുടെ ഉമ്മ മരിച്ചു പിന്നിട് ഇവളെ
 നോക്കിയതും വളര്‍ത്തിയതും ഒക്കെ ഞാന്‍ ആണ് കുട്ടികള്‍ ഇല്ലാത്ത എന്നെ സംബന്ധിച്ചോളം

ഇവള്‍ എന്റ്റെ പോന്നുമകള്‍ ആണ് ഈ വിവരം ഒന്നും നിയും നിന്റ്റെ ഉമ്മയും ഒന്നും അറിയരുത്

എന്ന് വളരെ നിര്‍ബന്ധം ഉണ്ടായിരുന്നു നിന്റ്റെ ബാപ്പച്ചിക്ക് പക്ഷേങ്കില്  അവസാനകാലത്ത്
ഇവളെ കുറിച്ചുമാത്രം ആയിരുന്നു നിന്റ്റെ ബാപ്പച്ചിക്ക്  വേവലാതി

ഒരിക്കല്‍ എന്നോടു പറഞ്ഞു   "എന്റ്റെ കാലം കഴിഞ്ഞാല്‍ നമ്മടെ ഷംന മോള്‍ക്ക്  ആരുണ്ടാവും
അവളുടെ നിക്കഹിനു വേണ്ടി ഞാന്‍ ഒന്നും തന്നെ സമ്പാദിച്ചിട്ടില്ല "


"ഇക്ക ഇങ്ങനെ വിഷമിക്കണ്ടാ നമ്മടെ ഷംനാസ്  നോക്കും അവന്റ്റെ  പെങ്ങള്‍  അല്ലെ അവന്‍ നോക്കും "

എന്നു പറഞ്ഞു ഞാന്‍ ആശ്വസിപ്പിച്ചു .

എല്ലാം കേട്ട് കഴിഞ്ഞു ഞാന്‍ പറഞ്ഞു    "അതെ അമ്മായി ഞാന്‍ നോക്കും ഇവളെ  എന്റ്റെ സ്വന്തം  പെങ്ങള്‍ ആണ് ഇവള്‍ , ഒരു കൂടെപ്പിറപ്പ് ഇല്ലാത്ത വിഷമം ഞാന്‍ ഒരുപാട്‌ അനുഭവിച്ചിട്ടുണ്ട്  എന്റ്റെ ബാപ്പച്ചി  എനിക്ക് തന്ന
ഏറ്റവും വലിയ സ്വത്ത് ആണ് ഇവള്‍ "


ഷംനയുടെ കാര്യങ്ങള്‍ക്കുവേണ്ടി  അമ്മയിയുടെ പേരില്‍  ബാങ്കില്‍ പുതിയ ഒര അക്കൌണ്ട് തുടങ്ങി

എല്ലാരോടും യാത്രപറഞ്ഞു  തിരികെ  ദുബയിക്ക് പറക്കുമ്പോള്‍  മനസ്സിനെ  ആകെ ഒരു വിര്‍പ്പുമുട്ടല്‍ അനുഭവപെട്ടു

എങ്കിലും ഉള്ളിന്‍റെയുള്ളില്‍ എവിടെയോ  സംതൃപ്തി യുടെ  സന്തുഷ്ടി......


ചന്തു































































   

1 അഭിപ്രായം: